Sunday, January 18, 2009

മൊബൈല്‍ ഫൊണിണ്റ്റെ ദുരുപയോഗവും ഒരു സീരിയല്‍ നടിയും


മൊബൈല്‍ ഫൊണിണ്റ്റെ ദുരുപയോഗം എങ്ങനെ തടയാം എന്നതിനെ കുറിച്ചു നടന്ന ഏഷ്യാനറ്റിലെ 'നമ്മള്‍ തമ്മില്‍' പരിപാടിയില്‍ (17/01/09)പങ്കെടുത്തുകോണ്ട്‌ ആവേശത്തോടെ അതിനെതിരെ സംസാരിക്കുന്നവരില്‍ ഒരാളാരന്നറിയുമോ. തിരുവനന്തപുരത്ത്‌ കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ മദ്യപിച്ച്‌ ലക്ക്‌ കെട്ട്‌ വണ്ടിയോടിച്ചതിന്ന്‌ പിടിയിലായ സീരിയല്‍ സിനിമാ നടി സംഗീതാ മോഹന്‍.


ഒരു സദുദ്ധേശം കണക്കിലെടുത്ത്‌ നടത്തുന്ന ഒരു പരിപാടിയുടെ വിശ്വാസ്യതയാണു ഏഷ്യാനറ്റ്‌ ഇതിലൂടെ കളഞ്ഞ്‌ കുളിക്കുന്നതു. കാര്യം സംഗീതാ മോഹനു ഈ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടു , മൊബൈല്‍ ദുരുപയോഗം മൂലമുണ്ടായ ദുരനുഭവം പറയാനുണ്ടായിരുന്നങ്കിലും അത്തരത്തില്‍ ധാര്‍മ്മിക രോഷ പ്രകടത്തിനു ആ നടിക്ക്‌ എത്രമാത്രം അവകാശമുണ്ട്‌ എന്നതാണു ഉയര്‍ന്ന്‌ വരുന്ന ചൊദ്യം. അര്‍ദ്ധരാത്രില്‍ മദ്യപിച്ച്‌ വണ്ടിയോടിച്ചു അതും ഒരു സ്ത്രീ എന്ന്‌ പറയുമ്പോള്‍ അതില്‍ എന്തൊക്കെ നിയമപരവും ധാര്‍മ്മികവുമായ ലംഘനങ്ങളുണ്ട്‌ എന്ന്‌ പരയേണ്ടതില്ല. ഇത്‌ പറയുമ്പോള്‍ , വളരെ വൃത്തികെട്ട ഭാഷയില്‍ അവര്‍ക്ക്‌ sms അയച്ചവരെ ന്യായീകരിക്കുകയാണന്ന്‌ കരുതേണ്ടതില്ല. ദുരുപയോഗത്തെയും,നിയമലംഘനത്തെയും,അതിലുപരി ധാര്‍മ്മികതയേയും കുറിച്ച്‌ പറയാന്‍ അര്‍ഹത പെട്ടവര്‍ പറയട്ടെ എന്ന്‌ മാത്രമാണു പറഞ്ഞ്‌ വന്നതു.


ഏഷ്യാനറ്റില്‍ മാത്രമല്ല മനോരമ പത്രത്തിലും (online)എന്‍ ജയചന്ദ്രന്‍ എഴുതിയ ഒരു ലേഖനത്തിലൂടെ ഇവര്‍ മൊബൈല്‍ ദുരുപയോഗത്തിണ്റ്റെ ഇരയായ അനുഭവം വന്നിട്ടുണ്ടു.

1 comment:

റോഷ്|RosH said...

സംഗതി വളരെ ബോറായി പോയി.. എന്നാലും പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് വെച്ചാല്‍, പേപ്പട്ടിയെ പോലും കല്ലെറിയാന്‍ ആളുണ്ടാവില്ല.

ഓ ടോ. : 'അര്‍ദ്ധരാത്രില്‍ മദ്യപിച്ച്‌ വണ്ടിയോടിച്ചു അതും ഒരു സ്ത്രീ എന്ന്‌ പറയുമ്പോള്‍ അതില്‍ എന്തൊക്കെ നിയമപരവും ധാര്‍മ്മികവുമായ ലംഘനങ്ങളുണ്ട്‌ എന്ന്‌ പരയേണ്ടതില്ല. ' ഫെമിനിസ്റ്റുകള്‍ കാണണ്ട കേട്ടോ !! :)