Saturday, August 30, 2008

സി.പി. നായര്‍, താങ്കളും.

ബംഗലുരുവിലും,അഹമ്മദാബാദിലും നടന്ന സ്ഫോടന പശ്ചാത്തലത്തില്‍ കൈരളി ചാനലിലെ വാര്‍ത്താധിഷ്ടിധ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട്‌ മുന്‍ ചീഫ്‌ സെക്രട്ടറി ശ്രീ സി.പി നായര്‍ പ്രകടിപ്പിച്ച അഭിപ്രായം അങ്ങേയറ്റം വിഭാഗിയമായിരുന്നു.രാജ്യത്ത്‌ നടക്കുന്ന ഏത്‌ സ്ഫോടനങ്ങളുടെയും ഉത്തരവാധിത്തം അന്വേഷണത്തില്‍ കണ്ടെത്തുത്തിനു മുന്‍പേ ഏതെങ്കിലും മുസ്ളിംവിഭാഗത്തിണ്റ്റെ തലയില്‍ കെട്ടിവെക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു അദ്ധേഹം നല്‍കിയ മറുപടി ഇങ്ങനെ യായിരുന്നു."ഇന്നു ലോകത്തിണ്റ്റെ പലഭാഗത്തും നടക്കുന്ന തീവ്ര വാദ പ്രവര്‍ത്തനങ്ങളും സ്ഫോടനങ്ങളും നടത്തുന്നതു അവരല്ലേ, ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദി ബിന്‍ലാദനല്ലേ.അതിനാല്‍ മുസ്ളിം വിഭാഗത്തെ സംശയിക്കുന്ന അന്വേഷണ വിഭഗത്തെ കുറ്റം പറയാനൊക്കില്ല" എന്നാണു. ഈ ഓരൂ പ്രസ്താവന വല്ല BJP ക്കാരനില്‍ നിന്നായിരുന്നങ്കില്‍ മനസ്സിലാക്കാമയിരുന്നു. അതേ സമയം ഇതേ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ ശ്രി.ബി.ആ.പി ബാസ്ക്കര്‍ പ്രക്ടിപ്പിച്ച അഭിപ്രായം കാര്യങ്ങളെ കുറെക്കൂടി വസ്തുതാപരമായി വിലയിരുത്തനുള്ള ശ്രമമായിരുന്നു. ഇവിടെ പ്രസക്തമായത്‌ നമ്മുടെ സിവില്‍ സര്‍വീസും സൈന്യവും അതില്‍ നിന്നു റിട്ടയര്‍ ചെയ്യുന്നവരും കുടെക്കൂടെ വിഭാഗിയ മനസ്സുള്ളവരായി മാറുകയാണേോ ?

Friday, May 2, 2008

ഇതു പൈശാചിക ലോകമാകുകയണോ ?

ആസ്ത്രിയയില്‍ നിന്ന്‌ നാം കേട്ടതു അതല്ലേ. അച്ചന്‍ മകളെ 24 വര്‍ഷം തടവില്‍ പാര്‍പ്പിക്കുക മാത്രമല്ല,ലൈംഗികമായി പീഢിപ്പിക്കുകയും അതിലൂടെ 7 കുട്ടികള്‍ക്ക്‌ ജന്‍മം നല്‍കുകയും ചെയതത്രെ.സാമൂഹിക,കുടുംബ ജീവിതത്തിനു മനുഷ്യ രാശി നല്‍കിവന്ന പവിത്രതയെ പിച്ചിച്ചീന്തുന്ന ഈ പൈശാചിക പ്രവര്‍ത്തിയെ എന്ത്‌ വിളിക്കണമെന്നറിയില്ല.ഏഴ്‌ കുട്ടികളില്‍ ഒരാള്‍ പ്രസവിച്ച ഉടനെ മരിക്കുകയും അതിനെ കുട്ടിയുടെ അച്ചന്‍ ബര്‍ണറിലിട്ട്‌ കരിക്കുകയും ചൈയതു. ഇതേ വാര്‍ത്ത തന്നെ അല്‍പം മാറ്റത്തോടെ france ല്‍ നിന്നും വന്നു. ആ വാര്‍ത്തയില്‍ പീഢിപ്പിച്ചത്‌ പക്ഷെ boilogical father അല്ല Legal father ആയിുരുന്നു എന്ന്‌ മാത്രം. ഇതെല്ലാം ഒറ്റപ്പെട്ട criminal വാര്‍ത്തയായി തള്ളിക്കളയാന്‍ പറ്റില്ല. ഉപര്യുക്ത വാര്‍ത്തകള്‍ക്ക്‌ മുന്‍പു അമേരിക്കയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത CNN റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. മകളുമായി സ്നേഹ ബന്ധത്തിലായ അച്ചന്‍,തനിക്കു ബന്ധ്ത്തില്‍ കുട്ടിയുടെന്നും. CNN TV അഭിമുഖത്തില്‍ പറയുകയുണ്ടായി. എന്തിനു യൂറോപ്പിനെയും അമേരിക്കയെയും മാത്രം കുറ്റപ്പെടുത്തണം, ഇങ്ങ്‌ കേരളത്തിലും ഇതുപോലൊരു വാര്‍ത്ത കേള്‍ക്കുകയുണ്ടായിട്ടുണ്ട്‌. മുല്യങ്ങളില്‍ നിന്നുള്ള മനുഷ്യണ്റ്റെ വ്യതിചലനം തന്നെയല്ലേ ഇതിനൊക്കെ കാരണമാകുന്നത്‌.

Friday, March 7, 2008

കണ്ണൂരിലെ മനുഷ്യക്കുരുതികള്‍

കണ്ണൂരിലെ മനുഷ്യക്കുരുതികള്‍ നമ്മെ ഓര്‍മ്മുപ്പിക്കുന്നത്‌ അന്തമായ രാഷ്ട്രീയ വൈരത്തിണ്റ്റെ തിക്തഫലത്തെയാണൂ.ആര്‍ഷ്‌ ഭാരതത്തിണ്റ്റെ വിശാലതയെയും എന്തിനെയും ഉള്‍കൊള്ളാനുള്ള അതിണ്റ്റെ കഴിവിനെയും കുറിച്ച്‌ വാചാലരകുന്നവര്‍ തന്നെയാണു ഈ കൂട്ടക്കുരുതിക്കൂ നേത്ര്‍ത്വം വഹിക്കുന്നവരില്‍ ഒരുവിഭാഗമെങ്കില്‍ ,ജനാധിപത്യവും socialism വും അവകശപ്പെടുന്നവരും,ആവിഷ്കാര സ്വതന്ത്യ്രത്തിണ്റ്റെ വക്താക്കളെന്ന്‌ അവകാശപ്പെടുന്നവരാണു മറുഭാഗത്തുള്ളത്‌. ഇവിടെ ഓര്‍ക്കേണ്ട വസ്തുത എന്തെന്നാല്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ അവകാശവാദങ്ങള്‍ തങ്ങള്‍ക്ക്‌ സ്വധീനം വരുന്നത്‌ വരെ മാത്ര്‍ം പാലിക്കുന്നുള്ളൂ എന്നതാണു. പാലം കടക്കുവോളം നാരായണാ. പാലം കടന്നാല്‍ കൂരായണാ.. എന്നതാന്നു ഇവരുടെയെല്ലാം നിലപാട്‌. കേരളത്തിലെ കാമ്പസ്‌ രാഷ്ട്രീയവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ student vings ണ്റ്റെ കാമ്പസ്‌ രാഷ്ട്രീയവും പരിഷേോധിച്ചാല്‍ ഇതു വളരെ വ്യകതമാവും.

Wednesday, March 5, 2008

റിയാലിറ്റി ഷോകളും മലയാളികളും.

മലയാളത്തിലെ ഒരുവിധം ചാനലുകളും ഇപ്പോള്‍ റിയാലിറ്റി ഷോകളുടെ പിടിയിലാണല്ലൊ. കലക്കു അംഗീകാരം വേണ മെന്നുണ്ടങ്കില്‍ പണക്കൊഴുപ്പിണ്റ്റെയും ആര്‍ഭട്ത്തിണ്റ്റെയും മാര്‍ഗ്ഗങ്ങളില്ലാതെ പറ്റില്ല എന്നിടെത്തേക്കാണു പ്രേക്ഷകരെ ചാനലുകള്‍ നയിച്ച്‌ കൊണ്ടിരിക്കുന്നതു. അതിനപ്പുറം മനുഷ്യനിലെ gambling instinct ചൂഷണം ചെയ്യുന്നതിലും കലാപരമായ കഴിവുള്‍ കേവലം കാറുകള്‍ക്കും flat കള്‍ക്കും വേണ്ടി വില്‍ക്കുന്നതിന്ന്‌ കുഴപ്പമില്ല എന്ന ചിന്താഗതി രൂപപെടുത്തുന്നതിലും ഈ ചാനലുകള്‍ ചേറുതല്ലാത്ത പങ്കാണു വഹിച്ചുകൊണ്ടിരിക്കുന്ന്തു.

Monday, March 3, 2008

ചര്‍ച്ച ചെയ്യുന്ന വിഷയം

ഇതു ഒരു എളിയ തുടക്കമാണു. സാമുഹിക്‌ സാംസ്കാരിക വിഷയങ്ങ്ളാണു ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നതു നിക്ഷ്പക്ഷവും അതോടെൊപ്പം ഇരകളേോട്‌ ചേര്‍ന്ന് നില്‍ക്കുന്നതുമായ അഭിപ്രായ്ങ്ങള്‍ക്ക്‌ സ്വാഗതം

നിരീക്ഷകന്‍

നിരന്‌തരമായി പരംപരകള്‍ എഴുതികൊണ്‌ടിരിക്‌കുന്‌ന പത്‌രപ്‌രവര്‍ത്‌ത്‌കര്‍ക്‌ക്‌ ഈ യുവാക്‌ക്‌ള്‍ നേരിടുന്‌ന്‌ മനസിക സംഘര്‍ഷങ്‌ങള്‍ മനസ്‌സിലാക്‌കാന്‍ കഴിയുന്‌നില്‌ലല്‌ലൊ.