Wednesday, January 7, 2009

വെല്‍ഡണ്‍ ഷാവേസ്‌ !


തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്യുല തങ്ങളുടെ രാജ്യത്ത്നിന്ന്‌ ഇസ്രായേല്‍ അംബാസഡറെ പുറത്താക്കിയിരിക്കുന്നു.ഇസ്രായിലിണ്റ്റെ പലസ്തീനികള്‍ക്ക്‌ നേരെയുള്ള സമാനതകളില്ലാത്ത വംശഹത്യയില്‍ പ്രതിഷേധിച്ചുകൊണ്ടാണിത്‌. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ മാതൃകയാക്കേണ്ട ഒരു ധീരമായ നടപടിയാണിത്‌.പ്രത്യാകിച്ചും ഇന്ത്യക്ക്‌ പശ്ചിമേഷ്യയിലെ രാജ്യങ്ങളുമായി നല്ല ബന്ധമൂള്ളപ്പോള്‍. ഇന്ത്യക്ക്‌ മാത്രമല്ല ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ചില അറബ്‌ രാജ്യങ്ങള്‍ക്കും ഷാവേസിണ്റ്റെ ഈ തീരുമാനം ഒരു പാഠമാണു. അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സംഘടനയും ഒന്നിച്ച്‌ ആവശ്യപ്പെട്ടിട്ടും അതൊന്നും പൂല്ലുവില കല്‍പിക്കാതെ ജൂതരാഷ്ട്രം തുടരുന്ന കൂട്ടക്കൊല ഏത്‌ മനുഷ്യസ്നേഹിയേയും വേദനിപ്പിക്കുന്നതാണു. ഏത്‌ രാജ്യത്തും ജനാധിപത്ത്യമനുഷ്യാവകാശ ലംഘനമാണന്ന്‌ പറഞ്ഞ്‌ കടന്നാക്രമണം നടത്താന്‍ മടികാട്ടാത്ത അമേരിക്ക ഒന്നിലധികം പ്രാവശ്യം ഐക്യരാഷട്ര സംഘനയുടെ സെക്ക്യൂരിറ്റി കൌണ്‍സിലിണ്റ്റെ ഈവിഷയവുമായി ബന്ധപ്പെട്ട ശക്തമായ ചില തീരുമാനങ്ങളെ എതിര്‍ക്കുകയുണ്ടായി എന്നുള്ളത്‌ ആര്‍ക്കാണു അറിയാത്തത്‌.

No comments: