Saturday, August 30, 2008

സി.പി. നായര്‍, താങ്കളും.

ബംഗലുരുവിലും,അഹമ്മദാബാദിലും നടന്ന സ്ഫോടന പശ്ചാത്തലത്തില്‍ കൈരളി ചാനലിലെ വാര്‍ത്താധിഷ്ടിധ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട്‌ മുന്‍ ചീഫ്‌ സെക്രട്ടറി ശ്രീ സി.പി നായര്‍ പ്രകടിപ്പിച്ച അഭിപ്രായം അങ്ങേയറ്റം വിഭാഗിയമായിരുന്നു.രാജ്യത്ത്‌ നടക്കുന്ന ഏത്‌ സ്ഫോടനങ്ങളുടെയും ഉത്തരവാധിത്തം അന്വേഷണത്തില്‍ കണ്ടെത്തുത്തിനു മുന്‍പേ ഏതെങ്കിലും മുസ്ളിംവിഭാഗത്തിണ്റ്റെ തലയില്‍ കെട്ടിവെക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു അദ്ധേഹം നല്‍കിയ മറുപടി ഇങ്ങനെ യായിരുന്നു."ഇന്നു ലോകത്തിണ്റ്റെ പലഭാഗത്തും നടക്കുന്ന തീവ്ര വാദ പ്രവര്‍ത്തനങ്ങളും സ്ഫോടനങ്ങളും നടത്തുന്നതു അവരല്ലേ, ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദി ബിന്‍ലാദനല്ലേ.അതിനാല്‍ മുസ്ളിം വിഭാഗത്തെ സംശയിക്കുന്ന അന്വേഷണ വിഭഗത്തെ കുറ്റം പറയാനൊക്കില്ല" എന്നാണു. ഈ ഓരൂ പ്രസ്താവന വല്ല BJP ക്കാരനില്‍ നിന്നായിരുന്നങ്കില്‍ മനസ്സിലാക്കാമയിരുന്നു. അതേ സമയം ഇതേ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ ശ്രി.ബി.ആ.പി ബാസ്ക്കര്‍ പ്രക്ടിപ്പിച്ച അഭിപ്രായം കാര്യങ്ങളെ കുറെക്കൂടി വസ്തുതാപരമായി വിലയിരുത്തനുള്ള ശ്രമമായിരുന്നു. ഇവിടെ പ്രസക്തമായത്‌ നമ്മുടെ സിവില്‍ സര്‍വീസും സൈന്യവും അതില്‍ നിന്നു റിട്ടയര്‍ ചെയ്യുന്നവരും കുടെക്കൂടെ വിഭാഗിയ മനസ്സുള്ളവരായി മാറുകയാണേോ ?