Sunday, January 25, 2009

ഡോ.ഗോപിമണിയും ഇസ്രയേലും

അടുത്തിടെ മാത്രിഭു‌മി പത്രത്തില്‍ ഗാസ കൂട്ടക്കുരുതിയെ മുന്‍നിര്‍ത്തി എഴുതിയ "പലസ്തീനില്‍ രക്തം ഉറങ്ങില്ല" എന്ന എം.പി വീരേന്ദ്രകുമാറിണ്റ്റെ ലേഖന പരമ്പരയെ (മാതൃഭൂമി പത്രം 2009 ജനുവരി 15, 16 & 17) വിമര്‍ശിച്ചുകൊണ്ട്‌ ഡോ.ആര്‍.ഗോപിമണി ജനുവരി 23 നു അതേപത്രത്തില്‍ ഒരു പ്രതികരണക്കത്ത്‌ എഴുതിയത്‌ പലരും ശ്രദ്ധിച്ച്‌ കാണും. നമ്മുടെ പല എഴുത്തുകാര്‍ക്കും സമകാലിക സംഭവങ്ങളിലുള്ള 'വിവരം' വിളിച്ചോതുന്നതാണു പ്രസ്തുത വിമര്‍ശനക്കത്ത്‌.


ഇനി കാര്യങ്ങളെ വസ്തുതാപരമായി സമീപിച്ചാലും ശ്രീ ഗോപിമണിയുടെ നിലപാട്‌ ശരിയല്ല എന്നു മനസ്സിലാക്കാന്‍ കഴിയും. അല്‍ജസീറയുടെ മുന്‍പത്രാധിപര്‍ക്ക്‌ തൊഴില്‍ദായകനോട്‌ കൂറുകാട്ടേണ്ടതുണ്ട്‌. പക്ഷെ ആര്‍ക്ക്‌വേണ്ടിയാണു വീരേന്ദ്രകുമാര്‍ ജൂതരെ മാത്രം പഴിചാരുന്നത്‌ എന്നാണു ഗോപിമണി ചോദിക്കുന്നത്‌. ഈ ഒരു നിലപാടു തെന്നെ കാര്യങ്ങളെ വസ്തുനിഷ്ടമായികാണുന്നതിണ്റ്റെ ലക്ഷണമല്ല. ഒരു വിഷയത്തെ ആരു പറയുന്നു എന്നതല്ല എന്തുപറയുന്നു എന്ന്‌ നോക്കിയല്ലേ വിലയിരുത്തേണ്ടതു ?


ഒന്നാമതായി ജൂതരെ വീരേന്ദ്രകുമാര്‍ വിമര്‍ശിച്ചിട്ടില്ല. ഇസ്രയേലിണ്റ്റെ ഈ നീച കൃത്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നവരില്‍ ജൂതരുമുണ്ട്‌ എന്നതാണു മറ്റൊരു സത്യം .ശ്രീ വീരേന്ദ്രകുമാര്‍ തന്നെ തണ്റ്റെ ലേഖനത്തില്‍ പലയിടത്തും ഉദ്ധരിക്കുന്ന അവിശലം എന്ന ഇറാഖി വംശജനായ ബ്രിട്ടീഷ്‌ ചരിത്രകാരന്‍ അതിനു നല്ലൊരു ഉദാഹരണമാണു. ഇസ്രയെല്‍ ഭരണകൂടത്തിണ്റ്റെ വംശഹത്യ സമീപനത്തെയും സയണിസ്റ്റ്‌ ഭീകരതയേയുമാണു അദ്ദേഹം എതിര്‍ക്കുന്നത്‌. ഒരു വിരേന്ദ്രകുമാറോ അതല്ലങ്കില്‍ സിദ്ധാര്‍ഥമേനോനൊ മാത്രമല്ല ഇസ്രായേലിണ്റ്റെ ഈ കൊടുംക്രൂരതയെ വിമര്‍ശിച്ചിട്ടുള്ളത്‌. ആയിടെ പ്രിണ്റ്റ്‌ മീഡിയയിലും ഇലക്ട്രോണിക മീഡിയയിലും വന്ന വിശകലനങ്ങളും റിപ്പോര്‍ട്ടുകളും ശ്രദ്ധിച്ച ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഇക്കാര്യം.

പ്രശസ്തയായ സാറ റോയ്‌ (Sara Roy) ടെ ലേഖനങ്ങള്‍ ഉദാഹരണമായി പറയാം

പലസ്തീനിലെ ഹമാസ്‌ ഭരണകൂടത്തെ പാകിസ്താനിലെ വസീരിസ്താന്‍ പ്രവിശ്യയിലെ താലിബാന്‍ ഭരണകൂടത്തോടാണു ശ്രീ ഗോപിമണി താരതമ്യം ചെയ്യുന്നത്‌. നിയമപരമായ ഒരു തെഞ്ഞെടുപ്പിലൂടെ നേടിയ വന്‍വിജയത്തോടെയാണു ഹമാസ്‌ ഗാസയില്‍ അധികാരത്തില്‍ വരുന്നത്‌ തന്നെ. ലോകത്തിലെ എല്ലാ മനുഷ്യസ്നേഹികളും ആവശ്യപെട്ടിട്ടും അതിനൊന്നും വിലകല്‍പിക്കാതെ ആയിരത്തിലധികം പലസ്തീനികളെ കൊന്ന ഇസ്രായേല്‍ നിരോധിത രാസായുധങ്ങളും നിരപരാധികളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചു എന്നത്‌ എല്ലാ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്തതും സ്തിരീകരിക്കപ്പെട്ടതുമായ കാര്യമല്ലേ.


കൊലചെയ്യപ്പെട്ടവരില്‍ ഇരുന്നൂറ്റമ്പതിലധികം (As per U. N Report figure 257) കുട്ടികളുമുള്‍പ്പെടുന്നു എന്നതും എല്ലാമീഡിയയും റിപ്പോര്‍ട്ട്‌ ചെയ്തതാണല്ലോ. ഇരുപത്‌ ഇസ്രയേലികളാണു പത്ത്‌ വര്‍ഷത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപെട്ടതെന്ന്‌ പ്രമുഖ യുദ്ധകാര്യ ലേഖകനും The Independent പത്രത്തിണ്റ്റെ കോളമിസ്റ്റുമായ റോബര്‍ട്ട്‌ ഫിസ്ക്‌(Robert fisk) എഴുതുന്നു.

അമേരിക്ക ഉള്‍പ്പെടുന്ന രാജ്യങ്ങളുടെ ഏത്‌ നടപടിയേയും നിരാക്ഷേപം പിന്‍താങ്ങുന്ന ഒരു വിഭാഗത്തിണ്റ്റെ പ്രതിനിധിയായേ ശ്രീ ഗോപിമണിയേയും നമുക്ക്‌ കാണാന്‍ കഴിയൂ.നേരത്തെ GATT കരാര്‍ ഉള്‍പ്പെടുന്ന വിഷയത്തിലും തികഞ്ഞ മുതലാളിത്ത കാഴ്ചപ്പാടെടുത്ത്‌ കര്യങ്ങളെ വിശകലനം ചെയ്തിട്ടുള്ള അദ്ദേഹം ഈ കാര്യത്തിലും അമേരിക്കന്‍ നിലപാടെടുത്തതില്‍ അത്ഭുതമില്ല.

Sunday, January 18, 2009

രാഷട്രീയ പാര്‍ട്ടികളും രാഷ്ട്രീയ പ്രേരിതമെന്ന ആരോപണവും

രാഷ്ട്രീയ പാര്‍ട്ടികളെടുക്കുന്ന തീരുമാനങ്ങളെയും നിലപാടുകളെയും നേരിട്ട്‌ വിമര്‍ശിക്കാന്‍ വകുപ്പില്ലാതെ വരുമ്പോള്‍ നമ്മുടെ പാര്‍ട്ടികള്‍ പരസ്പരം ഉപയോഗിക്കുന്ന ഒരു വാക്കാണു രാഷ്ട്രീയ പ്രേരിതം എന്നത്‌.

ഉദാഹരണമായി അടുത്തിടെ കേരളത്തിലെ ഭരിക്കുന്ന മുന്നണിയിലെ പ്രമുഖ സംഘടനയെടുത്ത ചില നയനിലപാടുകളുകള്‍ക്ക്‌ നേരെ മറ്റു ചില രാഷ്ട്രീയ സംഘടനകള്‍ ഉന്നയിച്ച അരോപണം എടുക്കാം.ആണവ കരാറിനെ ലോകസഭയിലും പുറത്തും അതിശക്തമായി എതിര്‍ക്കുകയും അതിണ്റ്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിന്നും ഇറാഖ്‌ പ്രസിഡന്‍ണ്ടിനെ കൊലചെയ്തതില്‍ ശക്തമായി പ്രധിഷേധിച്ചതിനും ഏറ്റവും ഒടുവിലായി പലസ്തീനില്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന വംശീയ ഉന്‍മൂലനത്തില്‍ ശക്തമായി വിമര്‍ശിക്കുന്നതിലും കേരളത്തിലെ പ്രതിപക്ഷ മുന്നണിയിലെ മുഖ്യ കക്ഷിയും ആമുന്നണിയിലെ ഒരു മതസാമുദായിക രഷ്ട്രീയ പാര്‍ട്ടിയും രാഷ്ട്രീയ പ്രേരിത ലക്ഷ്യമാണു കാണുന്നത്‌.

സാമ്രാജ്യത്ത വിരോധം മുഖ്യ അജന്‍ഡയാണന്ന്‌ പറയുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉപര്യുക്ത നിലപാടുകള്‍ ആ നിലക്കൂ രാഷ്ട്രീയ പ്രേരിതമാകേണ്ടതു തന്നെയല്ലെ. പിന്നെ വിമര്‍ശിക്കുന്നവര്‍ പറയും അത്തരം നിലപാടുകള്‍ എടുക്കുന്നത്‌ ഒരു പ്രത്യാക മതവിഭാഗത്തെ പ്രീണിപ്പിക്കനാണെന്ന്‌. ഈ വിമര്‍ശിക്കുന്ന പാര്‍ട്ടികളോട്‌ തന്നെ ഇതുപോലുള്ള വിഷയങ്ങളില്‍ തങ്ങളുടെ നയമെന്താണു എന്നു ചോദിച്ചാല്‍ അവരും സമ്മതിക്കും അമേരിക്കക്ക്‌ സദ്ദമിനെ കൊല്ലാന്‍ അര്‍ഹതയില്ലന്നും, ഫലസ്തീനില്‍ ഇസ്രായേല്‍ കാണിക്കുന്നത്‌ മനുഷ്യാവകശ ലംഘനമാണന്നും അതുപോലെ ആണവക്കരാറില്‍ അമേരിക്കയുടെ ഉദ്ദേശ്യമെന്തന്നും. ഇത്തരമൊരു സാമ്രജ്യത്ത വിരുദ്ധ നിലപാടിണ്റ്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ ആ പാര്‍ട്ടിയോട്‌ അനുഭാവം കാട്ടുന്നുണ്ടാവാം.

രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്തും രാഷ്ട്രീയമാകയാല്‍ ഈ നിലപാടുകളെ രാഷ്ട്രീയപ്രേരിതമെന്ന്‌ കരുതുന്നതില്‍ തെറ്റില്ല. പക്ഷെ അതിനെ പ്രീണനമെന്ന്‌ വിളിക്കുന്നതില്‍ തെറ്റുണ്ട്‌. അതോടൊപ്പം കേരളത്തിലെ ഒരു ന്യുനപക്ഷ സമുദായത്തിണ്റ്റെ രാഷ്ട്രീയ പാര്‍ട്ടിക്കും കേരളത്തിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയിലെ നെഹ്‌റുവിയന്‍ ചിന്താഗതിക്കാര്‍ക്കും ശുദ്ധ ഗാന്ധിയന്‍മാര്‍ക്കും സാമ്രാജ്യത്ത വിരുദ്ധമായ ചേരിചേരാ നിലപാടുകളെ പിന്തുണക്കുന്ന മാനവിക കാഴ്ചപ്പാടുണ്ടങ്കിലും അവര്‍ക്കത്‌ അധികാര പരമായ കാരണങ്ങളാല്‍ വ്യക്തമായി പ്രക്ടിപ്പിക്കാനും അതിനനുസരിച്ച്‌ നിലപാടെടുക്കാനും കഴിയുന്നില്ല എന്നതാണു വസ്തുത. വലതുകക്ഷികള്‍ തങ്ങള്‍ക്ക്‌ കിട്ടുന്ന അവസരം ഉപയോഗപെടുത്തിന്നില്ല എന്ന്‌ പറയുന്നതാവും ശരി.

ഈ ഒരു ആത്മസംഘര്‍ഷത്തെ പലരും നേരിടുന്നത്‌ രാഷ്ട്രീയ പ്രേരിതം എന്ന ശരിയായ വാക്കിനെ തെറ്റായ പരികല്‍പന നല്‍കികൊണ്ടാണു. ഈ പ്രയോഗം വലതു കക്ഷികള്‍ മാത്രമല്ല ഉപയോഗിക്കുന്നത്‌. ഇടതു കക്ഷികളും തരംപോലെ എടുത്തു ഉപയോഗിക്കാറുണ്ട്‌ .അതു വളരെ അപൂര്‍വ്വമാണന്ന്‌ മാത്രം.

മൊബൈല്‍ ഫൊണിണ്റ്റെ ദുരുപയോഗവും ഒരു സീരിയല്‍ നടിയും


മൊബൈല്‍ ഫൊണിണ്റ്റെ ദുരുപയോഗം എങ്ങനെ തടയാം എന്നതിനെ കുറിച്ചു നടന്ന ഏഷ്യാനറ്റിലെ 'നമ്മള്‍ തമ്മില്‍' പരിപാടിയില്‍ (17/01/09)പങ്കെടുത്തുകോണ്ട്‌ ആവേശത്തോടെ അതിനെതിരെ സംസാരിക്കുന്നവരില്‍ ഒരാളാരന്നറിയുമോ. തിരുവനന്തപുരത്ത്‌ കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ മദ്യപിച്ച്‌ ലക്ക്‌ കെട്ട്‌ വണ്ടിയോടിച്ചതിന്ന്‌ പിടിയിലായ സീരിയല്‍ സിനിമാ നടി സംഗീതാ മോഹന്‍.


ഒരു സദുദ്ധേശം കണക്കിലെടുത്ത്‌ നടത്തുന്ന ഒരു പരിപാടിയുടെ വിശ്വാസ്യതയാണു ഏഷ്യാനറ്റ്‌ ഇതിലൂടെ കളഞ്ഞ്‌ കുളിക്കുന്നതു. കാര്യം സംഗീതാ മോഹനു ഈ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടു , മൊബൈല്‍ ദുരുപയോഗം മൂലമുണ്ടായ ദുരനുഭവം പറയാനുണ്ടായിരുന്നങ്കിലും അത്തരത്തില്‍ ധാര്‍മ്മിക രോഷ പ്രകടത്തിനു ആ നടിക്ക്‌ എത്രമാത്രം അവകാശമുണ്ട്‌ എന്നതാണു ഉയര്‍ന്ന്‌ വരുന്ന ചൊദ്യം. അര്‍ദ്ധരാത്രില്‍ മദ്യപിച്ച്‌ വണ്ടിയോടിച്ചു അതും ഒരു സ്ത്രീ എന്ന്‌ പറയുമ്പോള്‍ അതില്‍ എന്തൊക്കെ നിയമപരവും ധാര്‍മ്മികവുമായ ലംഘനങ്ങളുണ്ട്‌ എന്ന്‌ പരയേണ്ടതില്ല. ഇത്‌ പറയുമ്പോള്‍ , വളരെ വൃത്തികെട്ട ഭാഷയില്‍ അവര്‍ക്ക്‌ sms അയച്ചവരെ ന്യായീകരിക്കുകയാണന്ന്‌ കരുതേണ്ടതില്ല. ദുരുപയോഗത്തെയും,നിയമലംഘനത്തെയും,അതിലുപരി ധാര്‍മ്മികതയേയും കുറിച്ച്‌ പറയാന്‍ അര്‍ഹത പെട്ടവര്‍ പറയട്ടെ എന്ന്‌ മാത്രമാണു പറഞ്ഞ്‌ വന്നതു.


ഏഷ്യാനറ്റില്‍ മാത്രമല്ല മനോരമ പത്രത്തിലും (online)എന്‍ ജയചന്ദ്രന്‍ എഴുതിയ ഒരു ലേഖനത്തിലൂടെ ഇവര്‍ മൊബൈല്‍ ദുരുപയോഗത്തിണ്റ്റെ ഇരയായ അനുഭവം വന്നിട്ടുണ്ടു.

Wednesday, January 14, 2009

വികസനവും നരേന്ദ്ര മോഡിയും





ഇയിടെയായി പലരും പറഞ്ഞ്‌ കാണുന്നതാണു വികസനകാര്യത്തില്‍ നാം പ്രത്യാകിച്ച്‌ കേരളീയര്‍ നരേന്ദ്ര മോഡിയെ മാതൃകയാക്കണമെന്നത്‌. പ്രത്യക്ഷത്തില്‍ ഈ അഭിപ്രായത്തില്‍ എന്താകുഴപ്പം എന്ന്‌ ചിലര്‍ക്കെങ്കിലും തോന്നിക്കൂടായികയുമില്ല.പക്ഷേ ഗുജറാത്ത്‌ വംശഹത്യയില്‍ മോഡിക്കുള്ള പങ്കുനെ മറക്കുന്നവര്‍ക്കേ ഇങ്ങനെ തോന്നൂ. ഏതൊരു ജനതക്കും കേവല വികസനമുണ്ടായിട്ട്‌ എന്ത്‌ കാര്യം. സാമൂഹികവും സാംസ്കാരികവു രഷ്ട്രീയവും മതപരവുമായ സുരക്ഷിതാവസ്ഥ ഉണ്ടാവുമ്പോള്‍ മാത്രമാണു വികസനവും അനുഭവിക്കാന്‍ കഴിയൂ എന്നതല്ലേ സത്യം. വിശേഷിച്ചും നമ്മുടെ രാജ്യം ഒരു ബഹുസ്വര ബഹുമത രാജ്യമാകുമ്പോള്‍. നമ്മുടെ കേരളത്തിലെ ഒരു എം.പി അതും ഒരു മതേതര പാര്‍ട്ടിയുടെ നേതാവ്‌ ഇത്പറയുമ്പോള്‍ മലയാളിയുടെ ബോധം എത്രമേല്‍ ഉപരിപ്ളവല്ല. പിന്നെയല്ലേ വെറും ബിസ്സിനസ്‌ ചിന്ത മാത്രമുള്ള്‌ സുനില്‍ മിത്തലും അനിലംബാനിയും മറ്റും. അല്ലങ്കിലും ഇന്ത്യയിലെ കോര്‍പറേറ്റ്‌ വിഭാഗങ്ങള്‍ എന്നും പിന്തിരിപ്പന്‍ ചിന്ത വെച്ചുപുലര്‍ത്തുന്നവരായിരുന്നു. തീവ്ര നാഷനലിസ്റ്റുകള്‍ കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കുകയാണു ഇത്പോലുള്ള പ്രസ്താവനകള്‍ കേട്ടുകിട്ടാന്‍.എന്നാലല്ലേ അവര്‍ക്ക്‌ മോഡി ചെയ്ത ക്രൂരതകളെ വെള്ള പൂശാനാവൂ.

അടുത്തിടെ രാജീവ്‌ ശ്രീനിവാസനും സമാനമായ അഭിപ്രായം പറയുകയുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള അദ്ദേഹത്തിണ്റ്റെ അനുഭാവം ഏവര്‍ക്കും അറിയുന്നതാണങ്കിലും എത്ര നിഷ്പക്ഷ നാട്യത്തോടെയാണു അയാള്‍ അത്‌ പറഞ്ഞ്‌ വെക്കുന്നത്‌.ഏഷ്യാനറ്റ്‌ ചാനലിലെ വിദേശവിചാരം പരിപാടിയില്‍ മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസനുമായുള്ള(ടി.പി ശ്രീനിവാസന്‍ ഒരു കടുത്ത അമേരിക്കന്‍ അനുകൂലിയാണെന്ന്‌ ആണവ കരാറിലെ അദ്ദേഹത്തിണ്റ്റെ അഭിപ്രായം നമ്മെ ബോധ്യപ്പെടുത്തീട്ടുണ്ട്‌.)അഭിമുഖത്തില്‍ ഒബാമയെ പോലുള്ള ഒരു ഭരണാധികാരി ഇന്ത്യയില്‍ ഇന്ന്‌ ആരുണ്ട്‌ എന്ന ചൊദ്യത്തിനു രാജീവ്‌ പറയുന്നത്‌ മായാവതി. പക്ഷെ മായാവതി ജാതിരാഷ്ട്രീയമായതിനാല്‍ മോഡിക്കാണു അദ്ദേഹത്തിണ്റ്റെ മാര്‍ക്ക്‌.

ബൊട്ടം ലൈന്‍ ഇതാണു. ജര്‍മനിയില്‍ ഹിറ്റ്ലറും വളരെ വികസന കാര്യങ്ങള്‍ പ്രത്യാകിച്ചും infrastructure development ചെയ്തിട്ടും ഹിറ്റ്ലറുടേത്‌ വളരെ മാതൃകാ ഭരണമാണന്ന്‌ ഫാസിസ്റ്റുകളല്ലാതെ ആരെങ്കിലും പറഞ്ഞോ അല്ലങ്കില്‍ പറയുമോ ?

Sunday, January 11, 2009

നമ്മുടെ ചാനലുകളും റണ്ണറപ്പായ ഓമനക്കുട്ടനും


2008 മിസ്‌വേള്‍ഡില്‍ മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന്‍ റണ്ണറപ്പായത്‌ നമ്മുടെ ചാനലുകള്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു.ഈ കണക്കില്‍ ഓമനക്കുട്ടന്‍ കിരീടം ചൂടിയിരുന്നങ്കില്‍ എന്താകുമായിരുന്നു ചാനലുകളുടെ ആഘോഷം. മലയളിക്കിത്‌ അഭിമാനത്തിണ്റ്റെ നിമിഷമണന്നാണൂ ഒരു വാര്‍ത്താവതാരിക ആവേഷം കൊണ്ട്‌ വിളിച്ച്‌ പറഞ്ഞത്‌.വസ്തവത്തില്‍ അത്രമാത്രം അഭിമനിക്കാന്‍ വകയുള്ളതാണോ സൌന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതും അതില്‍ വിജയിയാകുന്നതുമൊക്കെ.

സ്ത്രീ ഒരു ഉപഭോഗ വസ്തുവാണന്നുള്ള പാശ്ചാത്യന്‍ പൊതുബോധത്തില്‍ നിന്നാണു സൌന്ദര്യമത്സരം പോലുള്ളവയുടെ ഉല്‍ഭവം.

ഒരു ഭാഗത്ത്‌ വനിതാനേതാക്കളേയും ആക്ടിവിസ്റ്റുകളെയും വിളിച്ചൂ വരുത്തി സ്ത്രീ പീഢനത്തിതിരെ ഘോര ചര്‍ച്ചകള്‍.അതേ സമയം അവരുടെ തന്നെ entertinment ചാനലിലേക്ക്‌ റിമോട്ട്‌ അമര്‍ത്തിയാല്‍ അവിടെ നമ്മളെ കാത്തിരിക്കുന്നത്‌ വല്ല ഫാഷന്‍ ഷോയുടെ പ്രദര്‍ശനമോ അതല്ലങ്കില്‍ ന്യൂഇര്‍ ആഘോഷ പരിപാടിയിലെ അല്‍പ്‌ വസ്ത്രധാരികളുടെ നൃത്തമോ അതുമല്ലങ്കില്‍ സ്ത്രീ സൌന്ദര്യത്തിലേക്ക്‌ ഫോക്കസ്‌ ചെയ്യപ്പെടാന്‍ ഒരുക്കിയിരിക്കുന്ന വല്ല celebrity അഭിമുഖവുമോ ആയിരിക്കും.

സൌന്ദര്യ മത്സരത്തെ നിലനിര്‍ത്തുന്ന ഫാഷന്‍ industry യില്‍ മോഡലുകള്‍ നേരിടുന്ന ചൂഷണത്തിണ്റ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങല്‍ ഒരിക്കല്‍ the week വരിക റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി.സ്ത്രീപീഢനം അതില്‍ തന്നെ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരകളാവുന്ന അവസ്ഥയില്‍ ,അവയെ എങ്ങനെ നേരിടാം എന്നചര്‍ച്ചയിലും മറ്റും സ്ത്രീകളുടെ പക്ഷത്ത്നിന്ന്‌ തന്നെ വളരെ സജീവമായി ഉയര്‍ന്ന്‌ വരുന്നതാണു സ്ത്രിിവസ്ത്രധാരണം മന്യമായിരിക്കണം എന്നത്‌. പക്ഷെ ഫാഷന്‍ ഷോ യുടെയും സൌന്ദര്യ മത്സരത്തിണ്റ്റെ യും നിലനില്‍പ്പു തന്നെ അല്‍പവസ്ത്രധാരണമാണു. ഇവിടെയാണു പാര്‍വതി ഓമനക്കുട്ടന്‍ മലയാളിക്ക്‌ അഭിമാനമാകുമോ എന്ന ചോദ്യം ഉയര്‍ന്ന്‌ വരുന്നത്‌.

സൌന്ദര്യ മത്സരം കേവലം മത്സരാര്‍ഥിയുടെ ശരീരസൌന്ദര്യം മാത്രം വിലയിരുത്തുന്നതല്ലായെന്ന്‌ അതിനെ ന്യായീകരിക്കുന്നവര്‍ പറയാറുണ്ട്‌. എന്നാല്‍ ദുബൈയിലെ പത്രസമ്മേളനത്തില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ പറഞ്ഞത്‌ താന്‍ ജഡ്ജസിണ്റ്റെ ചോദ്യങ്ങള്‍ക്കെല്ലാം വളരെ നല്ല മറുപടിയാണു കൊടുത്തതു അത്‌ പലരും appreciate ചെയ്യുകയുമുണ്ടായി. പക്ഷേ ജഢ്ജസിനു വേറയും പരിഗണകളുണ്ടാവുമല്ലോ എന്നാണു. ചാനലുകാരന്‍ അപ്പോഴും വിടാന്‍ തയ്യാറല്ല.അടുത്ത പരിപാടി എന്താണു എന്നാണു അവര്‍ക്കറിയേണ്ടത്‌. അപ്പോഴും നമ്മുടെ beauty കളുടെ സ്ഥിരം മറുപടി സിനിമയിലേക്ക്‌ നല്ല അവസരം കിട്ടിയാല്‍ ഒരുകൈ നോക്കാമെന്ന്‌.

വസ്ത്രധാരണത്തില്‍ പിശുക്ക്‌ കാട്ടിയുള്ള പാര്‍വ്വതി ഇതൊക്കെ പറയുന്നത്‌ മാന്യമായ വസ്ത്രം ധരിച്ചിട്ടുള്ള തണ്റ്റെ മാതാപിതാക്കളുടെ നടുവില്‍ നിന്നുകൊണ്ട്‌. !

Wednesday, January 7, 2009

വെല്‍ഡണ്‍ ഷാവേസ്‌ !


തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്യുല തങ്ങളുടെ രാജ്യത്ത്നിന്ന്‌ ഇസ്രായേല്‍ അംബാസഡറെ പുറത്താക്കിയിരിക്കുന്നു.ഇസ്രായിലിണ്റ്റെ പലസ്തീനികള്‍ക്ക്‌ നേരെയുള്ള സമാനതകളില്ലാത്ത വംശഹത്യയില്‍ പ്രതിഷേധിച്ചുകൊണ്ടാണിത്‌. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ മാതൃകയാക്കേണ്ട ഒരു ധീരമായ നടപടിയാണിത്‌.പ്രത്യാകിച്ചും ഇന്ത്യക്ക്‌ പശ്ചിമേഷ്യയിലെ രാജ്യങ്ങളുമായി നല്ല ബന്ധമൂള്ളപ്പോള്‍. ഇന്ത്യക്ക്‌ മാത്രമല്ല ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ചില അറബ്‌ രാജ്യങ്ങള്‍ക്കും ഷാവേസിണ്റ്റെ ഈ തീരുമാനം ഒരു പാഠമാണു. അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സംഘടനയും ഒന്നിച്ച്‌ ആവശ്യപ്പെട്ടിട്ടും അതൊന്നും പൂല്ലുവില കല്‍പിക്കാതെ ജൂതരാഷ്ട്രം തുടരുന്ന കൂട്ടക്കൊല ഏത്‌ മനുഷ്യസ്നേഹിയേയും വേദനിപ്പിക്കുന്നതാണു. ഏത്‌ രാജ്യത്തും ജനാധിപത്ത്യമനുഷ്യാവകാശ ലംഘനമാണന്ന്‌ പറഞ്ഞ്‌ കടന്നാക്രമണം നടത്താന്‍ മടികാട്ടാത്ത അമേരിക്ക ഒന്നിലധികം പ്രാവശ്യം ഐക്യരാഷട്ര സംഘനയുടെ സെക്ക്യൂരിറ്റി കൌണ്‍സിലിണ്റ്റെ ഈവിഷയവുമായി ബന്ധപ്പെട്ട ശക്തമായ ചില തീരുമാനങ്ങളെ എതിര്‍ക്കുകയുണ്ടായി എന്നുള്ളത്‌ ആര്‍ക്കാണു അറിയാത്തത്‌.