Sunday, January 11, 2009

നമ്മുടെ ചാനലുകളും റണ്ണറപ്പായ ഓമനക്കുട്ടനും


2008 മിസ്‌വേള്‍ഡില്‍ മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന്‍ റണ്ണറപ്പായത്‌ നമ്മുടെ ചാനലുകള്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു.ഈ കണക്കില്‍ ഓമനക്കുട്ടന്‍ കിരീടം ചൂടിയിരുന്നങ്കില്‍ എന്താകുമായിരുന്നു ചാനലുകളുടെ ആഘോഷം. മലയളിക്കിത്‌ അഭിമാനത്തിണ്റ്റെ നിമിഷമണന്നാണൂ ഒരു വാര്‍ത്താവതാരിക ആവേഷം കൊണ്ട്‌ വിളിച്ച്‌ പറഞ്ഞത്‌.വസ്തവത്തില്‍ അത്രമാത്രം അഭിമനിക്കാന്‍ വകയുള്ളതാണോ സൌന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതും അതില്‍ വിജയിയാകുന്നതുമൊക്കെ.

സ്ത്രീ ഒരു ഉപഭോഗ വസ്തുവാണന്നുള്ള പാശ്ചാത്യന്‍ പൊതുബോധത്തില്‍ നിന്നാണു സൌന്ദര്യമത്സരം പോലുള്ളവയുടെ ഉല്‍ഭവം.

ഒരു ഭാഗത്ത്‌ വനിതാനേതാക്കളേയും ആക്ടിവിസ്റ്റുകളെയും വിളിച്ചൂ വരുത്തി സ്ത്രീ പീഢനത്തിതിരെ ഘോര ചര്‍ച്ചകള്‍.അതേ സമയം അവരുടെ തന്നെ entertinment ചാനലിലേക്ക്‌ റിമോട്ട്‌ അമര്‍ത്തിയാല്‍ അവിടെ നമ്മളെ കാത്തിരിക്കുന്നത്‌ വല്ല ഫാഷന്‍ ഷോയുടെ പ്രദര്‍ശനമോ അതല്ലങ്കില്‍ ന്യൂഇര്‍ ആഘോഷ പരിപാടിയിലെ അല്‍പ്‌ വസ്ത്രധാരികളുടെ നൃത്തമോ അതുമല്ലങ്കില്‍ സ്ത്രീ സൌന്ദര്യത്തിലേക്ക്‌ ഫോക്കസ്‌ ചെയ്യപ്പെടാന്‍ ഒരുക്കിയിരിക്കുന്ന വല്ല celebrity അഭിമുഖവുമോ ആയിരിക്കും.

സൌന്ദര്യ മത്സരത്തെ നിലനിര്‍ത്തുന്ന ഫാഷന്‍ industry യില്‍ മോഡലുകള്‍ നേരിടുന്ന ചൂഷണത്തിണ്റ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങല്‍ ഒരിക്കല്‍ the week വരിക റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി.സ്ത്രീപീഢനം അതില്‍ തന്നെ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരകളാവുന്ന അവസ്ഥയില്‍ ,അവയെ എങ്ങനെ നേരിടാം എന്നചര്‍ച്ചയിലും മറ്റും സ്ത്രീകളുടെ പക്ഷത്ത്നിന്ന്‌ തന്നെ വളരെ സജീവമായി ഉയര്‍ന്ന്‌ വരുന്നതാണു സ്ത്രിിവസ്ത്രധാരണം മന്യമായിരിക്കണം എന്നത്‌. പക്ഷെ ഫാഷന്‍ ഷോ യുടെയും സൌന്ദര്യ മത്സരത്തിണ്റ്റെ യും നിലനില്‍പ്പു തന്നെ അല്‍പവസ്ത്രധാരണമാണു. ഇവിടെയാണു പാര്‍വതി ഓമനക്കുട്ടന്‍ മലയാളിക്ക്‌ അഭിമാനമാകുമോ എന്ന ചോദ്യം ഉയര്‍ന്ന്‌ വരുന്നത്‌.

സൌന്ദര്യ മത്സരം കേവലം മത്സരാര്‍ഥിയുടെ ശരീരസൌന്ദര്യം മാത്രം വിലയിരുത്തുന്നതല്ലായെന്ന്‌ അതിനെ ന്യായീകരിക്കുന്നവര്‍ പറയാറുണ്ട്‌. എന്നാല്‍ ദുബൈയിലെ പത്രസമ്മേളനത്തില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ പറഞ്ഞത്‌ താന്‍ ജഡ്ജസിണ്റ്റെ ചോദ്യങ്ങള്‍ക്കെല്ലാം വളരെ നല്ല മറുപടിയാണു കൊടുത്തതു അത്‌ പലരും appreciate ചെയ്യുകയുമുണ്ടായി. പക്ഷേ ജഢ്ജസിനു വേറയും പരിഗണകളുണ്ടാവുമല്ലോ എന്നാണു. ചാനലുകാരന്‍ അപ്പോഴും വിടാന്‍ തയ്യാറല്ല.അടുത്ത പരിപാടി എന്താണു എന്നാണു അവര്‍ക്കറിയേണ്ടത്‌. അപ്പോഴും നമ്മുടെ beauty കളുടെ സ്ഥിരം മറുപടി സിനിമയിലേക്ക്‌ നല്ല അവസരം കിട്ടിയാല്‍ ഒരുകൈ നോക്കാമെന്ന്‌.

വസ്ത്രധാരണത്തില്‍ പിശുക്ക്‌ കാട്ടിയുള്ള പാര്‍വ്വതി ഇതൊക്കെ പറയുന്നത്‌ മാന്യമായ വസ്ത്രം ധരിച്ചിട്ടുള്ള തണ്റ്റെ മാതാപിതാക്കളുടെ നടുവില്‍ നിന്നുകൊണ്ട്‌. !

2 comments:

Typist | എഴുത്തുകാരി said...

ആ ഫോട്ടോ ഞാനും കണ്ടിരുന്നു.ഞാന്‍ മനസ്സിലോര്‍ക്കുകയും ചെയ്തു, എങ്ങിനെ അവര്‍ക്ക്കിതു സാധിക്കുന്നു, എന്നു്.

ചാനലുകാര്‍ക്കു് എന്തു കിട്ടിയാലും ആഘോഷമല്ലേ, അപകടങ്ങളോ, അറസ്റ്റുകളോ, സൌന്ദര്യകിരീടമോ, എന്തായാലും.

paarppidam said...

നിലവിലെ നടിമാരുടെ ഇടയിൽ വല്യ സുന്ദരിയൊന്നും അല്ലാത്ത പാർവ്വതിയുടെ സിനിമാ സാധ്യതകൾ വളരെ പരിമിതമാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ചും ഹിന്ദിയിൽ.

അല്പവസ്ത്രധാരിണിയായി സൌന്ദര്യമറ്ല്സരത്തിൽ പങ്കെടുത്ത പാർവതി മലയാളിയുടെ അഭിമാനം ആകുന്നു എന്ൻ പറയ്yഉന്നത് പ്രതിഷേധ്hഹർഹമാണ്. ഇതേകുറിച്ച് ഒരു കുറിപ്പ് .ഇവിടെ