Wednesday, January 14, 2009

വികസനവും നരേന്ദ്ര മോഡിയും





ഇയിടെയായി പലരും പറഞ്ഞ്‌ കാണുന്നതാണു വികസനകാര്യത്തില്‍ നാം പ്രത്യാകിച്ച്‌ കേരളീയര്‍ നരേന്ദ്ര മോഡിയെ മാതൃകയാക്കണമെന്നത്‌. പ്രത്യക്ഷത്തില്‍ ഈ അഭിപ്രായത്തില്‍ എന്താകുഴപ്പം എന്ന്‌ ചിലര്‍ക്കെങ്കിലും തോന്നിക്കൂടായികയുമില്ല.പക്ഷേ ഗുജറാത്ത്‌ വംശഹത്യയില്‍ മോഡിക്കുള്ള പങ്കുനെ മറക്കുന്നവര്‍ക്കേ ഇങ്ങനെ തോന്നൂ. ഏതൊരു ജനതക്കും കേവല വികസനമുണ്ടായിട്ട്‌ എന്ത്‌ കാര്യം. സാമൂഹികവും സാംസ്കാരികവു രഷ്ട്രീയവും മതപരവുമായ സുരക്ഷിതാവസ്ഥ ഉണ്ടാവുമ്പോള്‍ മാത്രമാണു വികസനവും അനുഭവിക്കാന്‍ കഴിയൂ എന്നതല്ലേ സത്യം. വിശേഷിച്ചും നമ്മുടെ രാജ്യം ഒരു ബഹുസ്വര ബഹുമത രാജ്യമാകുമ്പോള്‍. നമ്മുടെ കേരളത്തിലെ ഒരു എം.പി അതും ഒരു മതേതര പാര്‍ട്ടിയുടെ നേതാവ്‌ ഇത്പറയുമ്പോള്‍ മലയാളിയുടെ ബോധം എത്രമേല്‍ ഉപരിപ്ളവല്ല. പിന്നെയല്ലേ വെറും ബിസ്സിനസ്‌ ചിന്ത മാത്രമുള്ള്‌ സുനില്‍ മിത്തലും അനിലംബാനിയും മറ്റും. അല്ലങ്കിലും ഇന്ത്യയിലെ കോര്‍പറേറ്റ്‌ വിഭാഗങ്ങള്‍ എന്നും പിന്തിരിപ്പന്‍ ചിന്ത വെച്ചുപുലര്‍ത്തുന്നവരായിരുന്നു. തീവ്ര നാഷനലിസ്റ്റുകള്‍ കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കുകയാണു ഇത്പോലുള്ള പ്രസ്താവനകള്‍ കേട്ടുകിട്ടാന്‍.എന്നാലല്ലേ അവര്‍ക്ക്‌ മോഡി ചെയ്ത ക്രൂരതകളെ വെള്ള പൂശാനാവൂ.

അടുത്തിടെ രാജീവ്‌ ശ്രീനിവാസനും സമാനമായ അഭിപ്രായം പറയുകയുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള അദ്ദേഹത്തിണ്റ്റെ അനുഭാവം ഏവര്‍ക്കും അറിയുന്നതാണങ്കിലും എത്ര നിഷ്പക്ഷ നാട്യത്തോടെയാണു അയാള്‍ അത്‌ പറഞ്ഞ്‌ വെക്കുന്നത്‌.ഏഷ്യാനറ്റ്‌ ചാനലിലെ വിദേശവിചാരം പരിപാടിയില്‍ മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസനുമായുള്ള(ടി.പി ശ്രീനിവാസന്‍ ഒരു കടുത്ത അമേരിക്കന്‍ അനുകൂലിയാണെന്ന്‌ ആണവ കരാറിലെ അദ്ദേഹത്തിണ്റ്റെ അഭിപ്രായം നമ്മെ ബോധ്യപ്പെടുത്തീട്ടുണ്ട്‌.)അഭിമുഖത്തില്‍ ഒബാമയെ പോലുള്ള ഒരു ഭരണാധികാരി ഇന്ത്യയില്‍ ഇന്ന്‌ ആരുണ്ട്‌ എന്ന ചൊദ്യത്തിനു രാജീവ്‌ പറയുന്നത്‌ മായാവതി. പക്ഷെ മായാവതി ജാതിരാഷ്ട്രീയമായതിനാല്‍ മോഡിക്കാണു അദ്ദേഹത്തിണ്റ്റെ മാര്‍ക്ക്‌.

ബൊട്ടം ലൈന്‍ ഇതാണു. ജര്‍മനിയില്‍ ഹിറ്റ്ലറും വളരെ വികസന കാര്യങ്ങള്‍ പ്രത്യാകിച്ചും infrastructure development ചെയ്തിട്ടും ഹിറ്റ്ലറുടേത്‌ വളരെ മാതൃകാ ഭരണമാണന്ന്‌ ഫാസിസ്റ്റുകളല്ലാതെ ആരെങ്കിലും പറഞ്ഞോ അല്ലങ്കില്‍ പറയുമോ ?

3 comments:

P.C.MADHURAJ said...

ചീനാചാരന്മാരെ ഇട്തുപുരോഗമനമതേതര....തൂങ്ങാമാങ്ങികൾ എന്നല്ലാതെ രാജ്യദ്രോഹികൾ എന്നരെങ്കിലും വിളിച്ചിട്ടുണ്ടോ?
നെഹ്രുവിനെ നെഹ്രു എന്നല്ലാതെ ദുരാചാരി എന്നാരെങ്കിലും വിളിച്ചിട്ടിട്ടുണ്ടോ?

വർഗ്ഗങ്ങൾതൻ പോരു സമത്വവാദം
മാർഗ്ഗം പിഴച്ചാലതുനൂതനത്വം
പറഞ്ഞതാണിക്കലിമൂത്തകാലം
പിതേതരന്മാർക്കു മതേതരത്വം!

Nireekshakan said...

ഒരു തെറ്റിനെ ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റൊരാളുടെ തെറ്റിനെ ചൂണ്ടി സ്വന്തം തെറ്റിനെ ന്യായീകരിക്കുന്നതും കവിത ചൊല്ലുന്നതു നല്ലതല്ല മധുരാജേ. അത്‌ രണ്ടാംകിട കക്ഷി രാഷ്ട്രീയക്കാരുടെ പണിയാണു. ഈകണക്കില്‍ ഗാന്ധി വധത്തിലും ബാബരി മസ്ജിദ്‌ ധ്വംസനത്തിലും ഗുജറാത്ത്‌ കലാപത്തിലും ഏറ്റവും ഒടുവില്‍ ഒറീസ്സ വംശഹത്യയിലും നിഷേധിക്കാനാവാത്ത പങ്കുള്ള സംഘ്പരിവാറിണ്റ്റെ കടുത്ത വംശീയ ഉന്‍മൂലന സിദ്ധാന്തത്തിണ്റ്റെ പ്രതിഫലനമാണു ന്യുന പക്ഷ വിഭാഗങ്ങളില്‍ നിന്ന് ഉണ്ടാവുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്ന് പറഞ്ഞ്‌ അതിനെയെല്ലാം ന്യായീകരിക്കാന്‍ മാനവിക കാഴ്ചപ്പാടുള്ള ആര്‍ക്കെങ്കിലുമാവുമോ ?

Anonymous said...

ഒന്നാംതരം ശ്ലോകം, വിചാരം, മധുരാജ്..!