Friday, March 7, 2008

കണ്ണൂരിലെ മനുഷ്യക്കുരുതികള്‍

കണ്ണൂരിലെ മനുഷ്യക്കുരുതികള്‍ നമ്മെ ഓര്‍മ്മുപ്പിക്കുന്നത്‌ അന്തമായ രാഷ്ട്രീയ വൈരത്തിണ്റ്റെ തിക്തഫലത്തെയാണൂ.ആര്‍ഷ്‌ ഭാരതത്തിണ്റ്റെ വിശാലതയെയും എന്തിനെയും ഉള്‍കൊള്ളാനുള്ള അതിണ്റ്റെ കഴിവിനെയും കുറിച്ച്‌ വാചാലരകുന്നവര്‍ തന്നെയാണു ഈ കൂട്ടക്കുരുതിക്കൂ നേത്ര്‍ത്വം വഹിക്കുന്നവരില്‍ ഒരുവിഭാഗമെങ്കില്‍ ,ജനാധിപത്യവും socialism വും അവകശപ്പെടുന്നവരും,ആവിഷ്കാര സ്വതന്ത്യ്രത്തിണ്റ്റെ വക്താക്കളെന്ന്‌ അവകാശപ്പെടുന്നവരാണു മറുഭാഗത്തുള്ളത്‌. ഇവിടെ ഓര്‍ക്കേണ്ട വസ്തുത എന്തെന്നാല്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ അവകാശവാദങ്ങള്‍ തങ്ങള്‍ക്ക്‌ സ്വധീനം വരുന്നത്‌ വരെ മാത്ര്‍ം പാലിക്കുന്നുള്ളൂ എന്നതാണു. പാലം കടക്കുവോളം നാരായണാ. പാലം കടന്നാല്‍ കൂരായണാ.. എന്നതാന്നു ഇവരുടെയെല്ലാം നിലപാട്‌. കേരളത്തിലെ കാമ്പസ്‌ രാഷ്ട്രീയവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ student vings ണ്റ്റെ കാമ്പസ്‌ രാഷ്ട്രീയവും പരിഷേോധിച്ചാല്‍ ഇതു വളരെ വ്യകതമാവും.

3 comments:

കാഴ്‌ചക്കാരന്‍ said...

അനുയായികളുടെ രകതം കുടിച്ച്‌ ചീര്‍ത്ത നേതാക്കന്‍മാരെ നിയന്ത്രിക്കാത്തിടത്തോളം ഇതു നടക്കും.
.............................
എങ്ങിനേയാണ്‌ ഇത്രയും മൃഗീയത ചെയ്യുന്നതെന്ന സ്വാഭാവിക ചോദ്യത്തിന്‌, നോക്കൂ എന്താവാം ഉത്തരം. അവനവന്‍ ചിന്തയുടെ പരിധി വര്‍ദ്ധിപ്പിച്ചാല്‍ മനുഷ്യന്‍ എന്തും ചെയ്യും എന്നതാണിതൊക്കെ തെളിയിക്കുന്നത്‌.

chithrakaran ചിത്രകാരന്‍ said...

രാഷ്റ്റ്രീയ പാര്‍ട്ടി ഉടമകള്‍ പുതിയ ചാവേര്‍ സംഘങ്ങളെ തങ്ങളുടെ ആശ്രിതവലയത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഉത്സവമാണിത്.
ഫ്യൂഡല്‍ പാരംബര്യമുള്ള നേതാക്കള്‍ക്ക് എന്നും തൊഴിലാളി വര്‍ഗ്ഗം കന്നുകാലിയോളം പോലും വിലയില്ലാത്ത അടിമകളാണ്.
നേതാക്കളുടെ നേര്‍ക്ക് കത്തി ഉയരുന്നതുവരെ ഇതു തുടരുകതന്നെ ചെയ്യാനാണ് സാധ്യത.

കടവന്‍ said...

ഫ്യൂഡല്‍ പാരംബര്യമുള്ള നേതാക്കള്‍ക്ക് എന്നും തൊഴിലാളി വര്‍ഗ്ഗം കന്നുകാലിയോളം പോലും വിലയില്ലാത്ത അടിമകളാണ്.
നേതാക്കളുടെ നേര്‍ക്ക് കത്തി ഉയരുന്നതുവരെ ഇതു തുടരുകതന്നെ ചെയ്യാനാണ് സാധ്യത