Wednesday, March 5, 2008

റിയാലിറ്റി ഷോകളും മലയാളികളും.

മലയാളത്തിലെ ഒരുവിധം ചാനലുകളും ഇപ്പോള്‍ റിയാലിറ്റി ഷോകളുടെ പിടിയിലാണല്ലൊ. കലക്കു അംഗീകാരം വേണ മെന്നുണ്ടങ്കില്‍ പണക്കൊഴുപ്പിണ്റ്റെയും ആര്‍ഭട്ത്തിണ്റ്റെയും മാര്‍ഗ്ഗങ്ങളില്ലാതെ പറ്റില്ല എന്നിടെത്തേക്കാണു പ്രേക്ഷകരെ ചാനലുകള്‍ നയിച്ച്‌ കൊണ്ടിരിക്കുന്നതു. അതിനപ്പുറം മനുഷ്യനിലെ gambling instinct ചൂഷണം ചെയ്യുന്നതിലും കലാപരമായ കഴിവുള്‍ കേവലം കാറുകള്‍ക്കും flat കള്‍ക്കും വേണ്ടി വില്‍ക്കുന്നതിന്ന്‌ കുഴപ്പമില്ല എന്ന ചിന്താഗതി രൂപപെടുത്തുന്നതിലും ഈ ചാനലുകള്‍ ചേറുതല്ലാത്ത പങ്കാണു വഹിച്ചുകൊണ്ടിരിക്കുന്ന്തു.

4 comments:

കടവന്‍ said...

കല കലക്ക്‌ വേണ്ടി എന്ന വാദത്തോട് യോജിക്കാനാവില്ല, അവതരിപ്പിക്കുന്നവനും ആസ്വദിക്കുന്നവനും സംതൃപ്തിയുണ്ടെങ്കില്‍ കൂടി...കലാകാരന്‍ കലയുമവതരിപ്പിച്ച് പൊടിയുംതട്ടിപോണം അവന്റെ മക്കള്‍ പട്ടിണികിടക്കണംന്ന് പറഞ്ഞാ എങ്ങനെ സമ്മതിക്കും? ഉദാ:- ബാബുരാജ് കലക്ക് വേണ്ടിമാത്രം ജീവിച്ചു പ്രതിഫലകാര്യത്തിലൊട്ടുംശ്രധിച്ചില്ല, ബാബുരാജിന്റെ പാട്ട് പാടിയ യേശുദാസ് കലക്ക്‌ വേണ്ടിയും അവനവന്‍ വേണ്ടീയും ജീവിച്ചു...അത് കോണ്ട് ബാബുരാജിന്റെ മക്കളും യേശുദാസിന്റെ മക്കളും എവിടെക്കിടക്കുന്നു തരതമ്യം ചെയ്യാനാവുമോ? പിന്നെ രിയാലിറ്റി ഷോകളീലെ പ്രതിഫലത്തിന്റെ കാര്യം അതിലെല്ലാരും ലാഭമുണ്ടാകുന്നു, കാണികളാസ്വദിക്കുന്നു അതിന്നവര്‍ SMSവഴി പ്രതിഫലം കൊടുക്കുന്നു, ആരും അവരോട്SMS അയക്കാന്‍ നിര്‍ബന്ധിക്കുന്നില്ലല്ലൊ? പിന്നെ അതിന്റെ ഭാഗമായുള്ള പാട്ട്കാരന്‍ ഡാന്സ് അഭിനയം ഇവ അറിയണമെന്ന് പറയുന്നതിനോട് എനിക്കും വല്ല്യ യോജിപ്പില്ല.ദൈവത്തിനു സ്തുതി.

ഭൂമിപുത്രി said...

മലയാളം റിയാലിറ്റീഷോകളുടെ മറ്റൊരു മുഖത്തെക്കുറിച്ചു
ഇതാ ഇവിടെ

david santos said...
This comment has been removed by a blog administrator.
Nireekshakan said...

റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന ഓരോ മത്സരാര്‍ത്ഥിയും തങ്ങളുടെ ഓരോ പരിപാടിക്കും എത്രമാത്രം ചെലവഴിക്കുന്ന്ണ്ടു എന്നുള്ളതു ആ പരിപാടി കണുമ്പോഴേ അറിയാം.ഒരു സാധാരണക്കരനു ഒരിക്കലും താങ്ങൂന്നതല്ല അതിനുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍.ഒരു പരിശീലകനെ വെക്കല്‍,costumeനും മറ്റുമുള്ള ചിലവുകള്‍ തുട്ങ്ങിയവ ഭാരിച്ചതു തന്നെയായിരിക്കും. പിന്നെ sms ണ്റ്റെകാര്യം. sms അയക്കുന്നവരില്‍ വിലയിരുത്താന്‍ കഴിയാത്തവരും ധാരാളം കാണും. പിന്നെ എങ്ങെനേയാണു sms വിദഗ്ദമായ വിലയിരുത്തലുകളാണെന്ന്‌ അവകാശപ്പെടാന്‍ കഴിയുക. നീണ്ടുപോകുന്ന ഏപ്പിസോഡുകളും. മത്സരാര്‍ത്തികളെ സമ്മര്‍ദ്ദത്തിണ്റ്റെയും.നിരാശയയുടെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള്‌ elimination round കളും മത്സരാര്‍ത്ഥികളെ ഒരുപക്ഷെ ആത്മഹത്യയിലേക്കു വരേ നയിച്ചേക്കാം. ചുരുക്കി പറയുകയാണങ്കില്‍ ഇവിടെ എല്ലം commercilise ചെയ്തിരിക്കുകയാണു.