Monday, March 30, 2009
വര്‍ഗീയവാദത്തെ കുറിച്ച് വാചാലരാവുന്ന ബി.ജെ. പി നേതാക്കള്‍
ഹിന്ദുത്വം എല്ലവര്‍ക്കുമുള്ള വിളിപ്പേരും ജീവിതരീതിയുമാണന്നാണോ ബി.ജെ.പി ഇതപര്യന്തം പ്രായോഗികമായി തെളീച്ചത് ? ലേഖനത്തിലുടനീളം ഉദ്ധരണികള്‍കൊണ്ട് വാചക കസര്‍ത്തുകള്‍ നടത്തുന്ന ശ്രീധരന്‍പിള്ള, സംഘ് മുഖപത്രമായ കേസരി വാരിക 1987 ജൂലൈ 27 ലക്കത്തില്‍ എഴുതിയ "വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്‍മാരും മൂടുതാങ്ങികളുമാണു ഇന്ന് ഭാരതാംബയുടെ കണ്ണിലെ കരടുകളായിത്തീര്‍ന്നിട്ടുള്ളത്. ആ കരടുകള്‍ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും." എന്ന വരികള്‍ കാണാതെപോയോ. ഈ വരികള്‍ക്കനുരൂപമായിട്ടല്ലെ ബി.ജെ.പിയുടെ പലനിര്‍ണായക തീരുമാനങ്ങളും പ്രായോഗിക പരിപാടികളും നടപ്പിലാക്കപെട്ടത് എന്ന് ഒരു സാധാര്‍ണക്കരന്‍ ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനവില്ല.
ഗന്ധിജിയുടെ കൊലപാതകത്തില്‍ തുടങ്ങി ബാബരിമസ്ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയും ഒറീസ്സ കലാപവും ഏറ്റവും ഒടുവിലായി കര്‍ണാടകത്തില്‍ നടന്ന പ്രശ്നങ്ങളും പിന്നെ വരുണ്‍ ഗാന്ധിയുടെ വിഷലിപ്തമായ പ്രസംഗമുള്‍പ്പടെ ഒട്ടുവളരെ പഴയതും പുതിയതുമായ സംഭവങ്ങള്‍ ഇതിനുള്ള തെളിവുകളല്ലതെ മറ്റെന്താണു. ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷമാണു ഇന്ന് നമ്മള്‍ ചര്‍ച്ച ചെയുന്ന പി.ഡി.പി യും ഐ.എന്‍.എല്ലും,എന്‍.ഡി.എഫും പോപുലര്‍ ഫ്രണ്ടുമെല്ലാം രൂപം കൊള്ളുന്നത് എന്നതും ഇവിടെ സ്മരണീയമാണു. അതിനാല്‍ സംഘ്പരിവാര്‍ ചെയ്ത അതിഗൌരവമുള്ള തെറ്റുകളെ തിരുത്തുകയോ മാപ്പുപറയുകയോ ചെയ്യതെ മറ്റുള്ളവരിലെ തെറ്റ് ചൂണ്ടി സ്വന്തം തെറ്റിനെ ന്യായീകരിക്കുന്ന ശ്രീ ശ്രിധന്‍പിള്ളയുടെ നിലപാട് അംഗീകരിക്കാനവില്ല.
എല്‍.ഡി.എഫോ യു.ഡി.എഫോ വര്‍ഗീയ കക്ഷിയല്ലങ്കിലും വര്‍ഗീയതയെ വളര്‍ത്തുന്ന നിലപാടുകള്‍ അവര്‍ കൈകൊള്ളുമ്പോള്‍ ബി.ജെ.പി പോലുള്ള വര്‍ഗീയ പിന്‍തിരിപ്പന്‍ സംഘടനകളെയാണു തങ്ങള്‍ വളത്തുന്നത് എന്നു സി.പി.എം ഉം കോണ്‍ഗ്രസും ഓര്‍ക്കുന്നതും നന്ന്.
Monday, March 9, 2009
ടിപ്പുവും ഗാന്ധിജിയും ശബരിമല ശ്രീകോവിലും
ടിപ്പുസുല്‍ത്താണ്റ്റെ വാള്‍ ലക്ഷക്കണക്കിനു രൂപയുടെ ലേലത്തിലുടെ സ്വന്തമാക്കിയ, ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാന്‍ പണം വാരിയെറിഞ്ഞ അതേ മദ്യവ്യവസായി വിജയ് മല്ല്യ ഒടുവില്‍ ഗാന്ധിജിയുടെ മെതിയടിയും കണ്ണടയും ഉള്‍പ്പെടെയുള്ള അഞ്ചോളം വസ്തുക്കള്‍ മറ്റൊരു വാന്‍ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കൂന്നു.
മദ്യത്തിനെതിരെ മരണം വരെ പോരാടിയ ഗന്ധിജിയുടെയും വിശുദ്ധിയുടെ പര്യായമായി ഒട്ടുവളരെ വിശ്വാസികള്‍ക്ക് പ്രാധാന്യമുള്ള ശബരിമലയുടെയും രാജ്യസ്നേഹം മാത്രമല്ല ധാര്‍മ്മിക മൂല്യങ്ങള്‍ക്കും ശ്രദ്ധനല്‍കിയ ടിപ്പുവിണ്റ്റെയും ശേഷിപ്പുകള്‍ക്ക് ഒരു മദ്യ രാജാവിലുടെ മോചനം എന്നത് നാം ഇന്ത്യക്കാര്‍ ലജ്ജിച്ചു തലതാഴ്ത്തണം. അല്ലങ്കിലും നമ്മള്‍ തന്നെയാണു ഇതിനു
വസ്തവത്തില്‍ ഇതിലൂടെ വന്നു ചേരുന്ന മറ്റൊരു വലിയ ദുരന്തമാണു ഒരു മദ്യവ്യവസായിക്ക് സമൂഹത്തില്‍ കൈവരുന്ന ഇമേജും സ്വീകാര്യതയും. മറ്റേതൊരു വ്യാപാര വ്യവസായത്തെയും പൊലെ മദ്യവ്യവസായവും നല്ലതാണെന്ന ധാരണയും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഏതായാലും ഗാന്ധിജിയെയും ശബരിമലയെയും ടിപ്പുവിനെയും മനസ്സില്‍ ഓര്‍ക്കുമ്പോള്‍ മദ്യവ്യവസായി വിജയ് മല്യയേയും നമുക്ക് ഓര്‍ക്കാം!!
Sunday, March 1, 2009
സി.എഫ്.എല്‍. ലാമ്പും കേരള ബഡ്ജറ്റും
2009-2010ലെ കേരള ബഡ്ജറ്റ്, നിയമസഭയില്‍ അവതരിപ്പിച്ച് കൊണ്ട് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് പ്രഖ്യാപിച്ചു:"2009-10 ഊര്‍ജ്ജ മിതവ്യയ വര്‍ഷമായി ആചരിക്കും. മുഴുവന്‍ ബള്‍ബുകള്‍ക്കും പകരം സി.എഫ്.എല്ലുകള്‍ സ്ഥാപിക്കുകയണു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിപാടി.........സമ്പൂര്‍ണ സി.എഫ്.എല്‍. പരിപാടി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും ..... " ഊര്‍ജ്ജ പ്രതിസന്ധി ഏറ്റവും ശക്തമായി അനുഭവിക്കുന്ന കേരളം തികഞ്ഞ ആഹ്ളാദത്തോടെയാണു മന്ത്രിയുടെ ഈ പ്രഖ്യാപനം ശ്രദ്ധിച്ചത്. മുഴുവന്‍ ഉപയോക്താക്കളും ഇന്‍കാന്‍ഡസെന്‍ഡ് ബള്‍ബിനു പകരം കോംപാക്ട് ഫ്ളൂറസണ്റ്റ് ലാമ്പ് ഉപയോഗിക്കുകയാണങ്കില്‍ ഇടുക്കി പദ്ധതിയുടെ ശേഷിയായ 780 മെഗാവാട്ട് പീക്ക് ലോഡിനു സമാനമായ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന് മന്ത്രി തുടര്‍ന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഗ്രീന്‍പീസിനെ പോലുള്ള സംഘടനകള്‍ ഏറെ നാളായി സര്‍ക്കാറുകളോട് ആവശ്യപ്പെടുന്ന ഒരു പദ്ധതിയാണു നമ്മുടെ ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ തീരുമാനം ഏറെ അഭിനന്ദനാര്‍ഹമാണു. ഇനിയിപ്പോള്‍ ആകെയുള്ള ആശങ്ക ഇതുപോലുള്ള വളരെ ഭാവാത്മകമായ പരിപാടികള്‍ കൃത്യമായി നടപ്പില്‍ വരുത്തുന്നതിനെ കുറിച്ച് മാത്രമാണു. കാരണം നമ്മുടെ മാറി മാറി വരുന്ന സര്‍ക്കാറുകളുടെ പല വാഗ്ദാനങ്ങളും ഏട്ടിലെ പശുവായി അവശേഷിക്കാറുണ്ടല്ലോ. ഏതായാലും നമുക്ക് ശുപാപ്തി വിശ്വാസം നിലനിറുത്താം.
ഇനി ഈ എന്‍ര്‍ജി സേവിംഗ് ഡ്രൈവിണ്റ്റെ മറ്റൊരു വശവും കൂടി നാം ഗൌരവമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. അതായത് ഉപയോഗ ശുന്യമായ CFL ലാമ്പിണ്റ്റെ ശരിയായ wasate management. ഈ ലാമ്പില്‍ അടങ്ങിയിട്ടുള്ള മെര്‍ക്കുറി എന്ന രാസവസ്തു ശരിയായ രീതിയില്‍ ശാസ്ത്രീയമായി നശിപ്പിക്കപ്പെട്ടില്ലങ്കില്‍ വളരെ അപകടകാരിയാണെന്നാണു പഠനങ്ങള്‍ തെളീക്കുന്നത്. വ്യാപകമായ ഊര്‍ജ്ജ ബോധവത്കരണത്തിണ്റ്റെ ഫലമായി cfl ലാമ്പിണ്റ്റെ ഇന്ത്യയിലെ ഉപപോഗം വളരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇതിണ്റ്റെ waste managementഉം ഫലപ്രദമാക്കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ ഗവണ്‍മെണ്റ്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൌരവ നടപടികള്‍ എടുത്തിട്ടില്ല എന്ന പരാതി ശക്തമായി നിലനില്‍ക്കുന്നു.
ദശാബ്ദങ്ങള്‍ക്കു മുമ്പ് ജപ്പാനിലെ ഒരു പ്രദേശത്തെ മെര്‍ക്കുറിയാല്‍ മലിനീകരിക്കപ്പെട്ട ഒരു നദിയിലെ മത്സ്യങ്ങള്‍ ഭക്ഷിച്ചതിണ്റ്റെ ഫലമായി ആയിരത്തിലധികം ജങ്ങള്‍ ഞരമ്പ് സംബന്ധമായ കടുത്ത് രോഗങ്ങള്‍ക്ക് വിധേയരായി (Minamata disease) എന്നത് മെര്‍ക്കുറിയുടെ ഏറ്റവും മാരകമായ പ്രത്യാഘാതമായി നമ്മുടെ മുന്നിലുണ്ട്.
അതിനാല്‍ cfl നെ വ്യാപകമാക്കുന്നതോടുകൂടി തന്നെ ഉപയോഗശൂന്യമായ cfl നെ ഫലപ്രദമായി dispose ചെയ്യുന്നതിനും സര്‍ക്കാറിനും ജനങ്ങള്‍ക്കും ബാധ്യതയുണ്ട്. അതിനായി വ്യക്തമായ ബോധവത്കരണവും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.
Sunday, February 15, 2009
തെറ്റായാലും ശരിയായാലും എണ്റ്റെ പര്‍ട്ടി/സമുദായം/രാഷ്ട്രം
Wednesday, February 11, 2009
മിതവാദവും തീവ്രവാദവും.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണു എന്ന് വിശ്വസിക്കുന്ന യഥാര്‍ത്ഥ മാര്‍ക്സിസ്റ്റു പോലും മതത്തെ നിര്‍മാര്‍ജജനം ചെയ്യേണ്ടത് അതുണ്ടാവാനുള്ള സാഹചര്യത്തെ ഇല്ലാതാക്കി കോണ്ടാവണം അല്ലാതെ മതത്തോട് നേരിട്ട് ഏറ്റുമുട്ടികൊണ്ടല്ല എന്നാണു വിശ്വസിക്കുന്നത് . ആദ്യകാലങ്ങളില്‍ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാര്‍ മതവിശ്വാസത്തോടു പുലര്‍ത്തിയിരുന്ന കടുത്ത സമീപനങ്ങളില്‍ ഇപ്പോള്‍ ഒരു പുനര്‍വിചിന്തനം കാണാന്‍ കഴിയുന്നുണ്ട്. ഇങ്ങനെയൊക്കെയാണങ്കിലും കടുത്ത നിഷേധാത്മക സമീപനവും അപ്രായോഗിക കാഴ്ചപ്പാടും സ്വീകരിക്കുന്ന അപൂര്‍വ്വം ചിലരെ ഇപ്പോഴും കണാന്‍ കഴിയും.
ഒരു കോളേജ് പ്രൊഫസറായിരുന്ന ശ്രീ.ഹമീദ് ചേന്ദംഗലൂറ്‍ മറ്റൊരു കോളേജ് പ്രൊഫസറായിരുന്ന മാര്‍ക്സിസ്റ്റുകാരനും പൊന്നാനി മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനുമായ ശ്രീ.എം.എം നാരായണനെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് ഈ പോസ്റ്റു വായിച്ചാല്‍ മനസ്സിലാവും. ദേശാഭിമാനി വാരികയില്‍ ശ്രീ എം.എം നാരായണനെഴുതിയ ഒരു ലേഖനത്തില്‍ ഖുര്‍ആന്‍ വചനമുദ്ധരിച്ചതിണ്റ്റെ ഒടുവിലായി .വി.ഖുര്‍ആന്‍ എന്ന് എഴുതിയതാണു വര്‍ഗീയ പ്രീണനത്തിണ്റ്റെയും പര്‍ലമെണ്റ്ററി വ്യാമോഹത്തിണ്റ്റെയും ലക്ഷണമായി ശ്രീ ഹമീദ് അവതരിപ്പിക്കുന്നത്. വിശുദ്ധ ഗീത അല്ലങ്കില്‍ വിശുദ്ധ ബൈബിള്‍ എന്നൊന്നും ഉപയോഗിക്കാത്തത് പോലെ വിശുദ്ധ ഖുര്‍ആന്‍ എന്നും ഉപയോഗിക്കേണ്ടതില്ല എന്നാണു ഹമീദ് വാദിക്കുന്നത്.
നോക്കൂ എത്ര നിസ്സരമായ ഒരു കാര്യത്തെയാണു വര്‍ഗീയതയായി നമ്മുടെ തീവ്ര ഭൌതികവാദികള്‍ അവതരിപ്പിക്കുന്നത്. ദാഹിച്ച ഒരു ഒരു മുസ്ളിമിനു വെള്ളം കൊടുത്താല്‍ പോലും വര്‍ഗീയ പ്രീണനമായി ബി.ജെ.പി അതിനെ കാണും എന്നാരോ എഴുതിയതാണു ഇവിടെ ഒാര്‍മ്മവരുന്നത്. ആദ്യം സൂചിപ്പിച്ചത് പോലെ മാര്‍ക്സിറ്റുകാര്‍ മതങ്ങളോടുള്ള സമീപനങ്ങളില്‍ കുറെക്കൂടി യാഥാര്‍ത്യബൊധം വരുത്തിയിരിക്കുന്നു. മതവിശ്വാസികള്‍ തങ്ങളുടെ മത ഗ്രന്‍ഥങ്ങളെയും മറ്റും എങ്ങനെ വിശേഷിപ്പിക്കുന്നു അതേ വിശേഷണം അല്ലങ്കില്‍ ആ ഒരു ആദരവ് അവയില്‍ വിശ്വസിക്കാത്തവരും അതിനു നല്‍കുന്നു എന്ന ഒരു തികച്ചും സൌഹാര്‍ദ്ധപൂര്‍ണമായ ഒരു സമീപനമായല്ലേ നാരായണണ്റ്റെ ആ പ്രയോഗത്തെ കാണേണ്ടതൊള്ളൂ. ഒരു ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസികള്‍ പരസ്പരം മാത്രമല്ലല്ലോ സൌഹൃദവും ബഹുമാനവുമുണ്ടായിരിക്കേണ്ടതു.മതവിശ്വാസമില്ലാത്തവര്‍ക്കും നല്ലബന്ധവും നല്ല സമീപനങ്ങളും ആവശ്യമാണല്ലോ.
പക്ഷെ സമൂഹത്തിണ്റ്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങളില്‍ തൊട്ടറിയുന്നവര്‍ക്കേ അവരുടെ വികാരവും മനസ്സിലാക്കാനാവൂ അല്ലാതെ ദന്ത ഗോപുര വാസികളായ കേവല ബുദ്ധിജീവികള്‍ക്ക് അതു മനസ്സിലാവണമെന്നില്ല.
Wednesday, February 4, 2009
കെ.ഇ.എന്‍ കുഞ്ഞഹമ്മദും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനവും

സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പിണറായി പക്ഷത്ത് നിന്ന് കൊണ്ട് അങ്ങേയറ്റത്തെ വിധേയത്വം പ്രകടിപ്പിച്ചിട്ടുള്ള ഒരാളായി അദ്ദേഹത്തെ വിലയിരുത്താന്‍ മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതും ഇതുതന്നെയാണു. മൂന്നാറില്‍ ഭൂമികയ്യേറിയ മാഫിയകള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്ത അവസരത്തില്‍ കേരളത്തിലെ വലിയ ഒരു വിഭാഗത്തിണ്റ്റെ പിന്തുണയും ആശിര്‍വാദവും അച്യുതാനന്ദന്‍ നേടിയിരുന്നു. അത്പാര്‍ട്ടിക്കനുകൂലമാക്കുന്നതിനു പകരം തികഞ്ഞ വിഭാഗീയ ചിന്തപുലര്‍ത്തുകയാണു കെ.ഇ.എന്‍ ചെയ്തത്. ആള്‍ദൈവങ്ങളെ കുറിച്ച് മാതൃഭൂമി വാരികയില്‍ ലേഖനം എഴുതി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു. സമൂഹത്തിലുള്ള ദുഷ്പ്രവണതയെയാണു താന്‍ വിമര്‍ശിക്കുന്നത് എന്നായിരുന്നു അതിനുള്ള അദ്ദേഹത്തിണ്റ്റെ ന്യായം.
ഇപ്പൊഴിതാ പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. പ്രതിചേര്‍ത്തപ്പോഴും വിമര്‍ശനം വി.എസിനു നേരെ തന്നെ. ഇത്തവണ മന്ദബുദ്ധി എന്നാണു പ്രയോഗം.ഇതിനെ കുറിച്ച് പത്രക്കാര്‍ വിശദീകരണം ചോദിച്ചപ്പോഴും അദ്ദേഹത്തിണ്റ്റെ മറുപടി സമൂഹത്തിലെ പ്രവണതക്കെതിരെയാണു തണ്റ്റെ വിമര്‍ശനം എന്നാണു. എന്താണു അദ്ദേഹത്തിണ്റ്റെ സാംസ്കാരിക ആക്രമണം എപ്പോഴും വി.എസിനു പ്രതികൂലവും പിണറായിക്ക് ശക്തമായ പിന്തുണയുമാകുന്നത്. വി.എസിനെ കുറിച്ച് എം. മുകുന്ദന്‍ "കാലഹരണപ്പെട്ട പുണ്യവാളന്‍" എന്ന പറഞ്ഞപ്പോള്‍ മുകുന്ദനു അതുപറയാനുള്ള അവകാശമുണ്ട് എന്നു പറഞ്ഞ് പിണറായി വിഭാഗിയതയോട് അദ്ദേഹം ചേര്‍ന്ന് നില്‍ക്കുകയായിരുന്നു.
അതോടൊപ്പം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണണ്റ്റെ ശവസ്കാര ചടങ്ങില്‍ കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കാതിരുന്ന വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍, മുഖ്യമന്ത്രിയുടെ ഒരു സ്വാഭാവിക പ്രതികരണത്തെ മാധ്യമങ്ങളും വലതുപക്ഷവും കടന്നാക്രമിച്ചപ്പോള്‍ മൌനം പാലിച്ച കെ.ഇ.എന്‍. , വലതുപക്ഷ മാധ്യമങ്ങളുടെയും പിന്തിരിപ്പന്‍ ശക്തികളുടെയും ഇടതുപക്ഷ ആക്രമണങ്ങളെ കണ്ടില്ലന്ന് വെച്ചതെന്തുകൊണ്ട് ? നേരെത്തെ മന്ത്രി ജി.സുധാകരന്‍ നടത്തിയ ചില പ്രയോഗങ്ങളെ സംരക്ഷിച്ചയാളാണു കെ.ഇ.എന്‍ എന്നോര്‍ക്കണം.
ചുരുക്കത്തില്‍ പിണറായിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നതും ചെയ്യുന്നതും സാംസാകാരികമായി നല്ല പ്രവണതയും വി.എസിണ്റ്റെ ഓരോ നിലപാടും അദ്ദേഹത്തെ പിന്തുണക്കുന്നവരും ദുഷ്പ്രവണതയുടെ ലക്ഷണവുമായി സാംസ്കാരിക ഭഷ്യം ചമക്കലാണു ശ്രീ. കെ.ഇ. എന്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം എന്ന് തോന്നും അദ്ദേഹത്തിണ്റ്റെ ഒരോ വാക്കും എഴുത്തും കാണുമ്പോള്‍ മുസ്ളിം സമുദായത്തില്‍ ഏറ്റവും പിന്തിരിപ്പന്‍ നിലപാട് പുലര്‍ത്തുന്ന ഒരു സംഘടനാ നേതാവിനെയാണു കുറച്ചു മുമ്പ് കെ.ഇ.എന്‍., ഏറ്റവും രചനാത്മകായ നിലപാടുള്ള മുസ്ളിം നേതാവ് എന്ന് വിശേഷിപ്പിച്ചത്.(നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വോട്ട് തന്നു എന്ന കാരണത്താല്‍ ഇങ്ങ്നെയുമുണ്ടോ ഒരു ഉപകാരസ്മരണ. )
ആത്യന്തികമായി സംഭവിക്കുന്നത് ഇതാണു: ശ്രീ കെ.ഇ.എന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്കൃതമല്ലാത്ത വ്യക്തികളോടും സമീപനങ്ങളോടും ദാസ്യം കാണിക്കുന്ന , അവകളെ സാംസ്കാരികമായി പ്രതിരോധിക്കുന്ന ഒരാളായി രേഖപ്പെടുത്തപ്പെടുന്നു.
Sunday, January 25, 2009
ഡോ.ഗോപിമണിയും ഇസ്രയേലും
അടുത്തിടെ മാത്രിഭുമി പത്രത്തില്‍ ഗാസ കൂട്ടക്കുരുതിയെ മുന്‍നിര്‍ത്തി എഴുതിയ "പലസ്തീനില്‍ രക്തം ഉറങ്ങില്ല" എന്ന എം.പി വീരേന്ദ്രകുമാറിണ്റ്റെ ലേഖന പരമ്പരയെ (മാതൃഭൂമി പത്രം 2009 ജനുവരി 15, 16 & 17) വിമര്‍ശിച്ചുകൊണ്ട് ഡോ.ആര്‍.ഗോപിമണി ജനുവരി 23 നു അതേപത്രത്തില്‍ ഒരു പ്രതികരണക്കത്ത് എഴുതിയത് പലരും ശ്രദ്ധിച്ച് കാണും. നമ്മുടെ പല എഴുത്തുകാര്‍ക്കും സമകാലിക സംഭവങ്ങളിലുള്ള 'വിവരം' വിളിച്ചോതുന്നതാണു പ്രസ്തുത വിമര്‍ശനക്കത്ത്.
ഇനി കാര്യങ്ങളെ വസ്തുതാപരമായി സമീപിച്ചാലും ശ്രീ ഗോപിമണിയുടെ നിലപാട് ശരിയല്ല എന്നു മനസ്സിലാക്കാന്‍ കഴിയും. അല്‍ജസീറയുടെ മുന്‍പത്രാധിപര്‍ക്ക് തൊഴില്‍ദായകനോട് കൂറുകാട്ടേണ്ടതുണ്ട്. പക്ഷെ ആര്‍ക്ക്‌വേണ്ടിയാണു വീരേന്ദ്രകുമാര്‍ ജൂതരെ മാത്രം പഴിചാരുന്നത് എന്നാണു ഗോപിമണി ചോദിക്കുന്നത്. ഈ ഒരു നിലപാടു തെന്നെ കാര്യങ്ങളെ വസ്തുനിഷ്ടമായികാണുന്നതിണ്റ്റെ ലക്ഷണമല്ല. ഒരു വിഷയത്തെ ആരു പറയുന്നു എന്നതല്ല എന്തുപറയുന്നു എന്ന് നോക്കിയല്ലേ വിലയിരുത്തേണ്ടതു ?
ഒന്നാമതായി ജൂതരെ വീരേന്ദ്രകുമാര്‍ വിമര്‍ശിച്ചിട്ടില്ല. ഇസ്രയേലിണ്റ്റെ ഈ നീച കൃത്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നവരില്‍ ജൂതരുമുണ്ട് എന്നതാണു മറ്റൊരു സത്യം .ശ്രീ വീരേന്ദ്രകുമാര്‍ തന്നെ തണ്റ്റെ ലേഖനത്തില്‍ പലയിടത്തും ഉദ്ധരിക്കുന്ന അവിശലം എന്ന ഇറാഖി വംശജനായ ബ്രിട്ടീഷ് ചരിത്രകാരന്‍ അതിനു നല്ലൊരു ഉദാഹരണമാണു. ഇസ്രയെല്‍ ഭരണകൂടത്തിണ്റ്റെ വംശഹത്യ സമീപനത്തെയും സയണിസ്റ്റ് ഭീകരതയേയുമാണു അദ്ദേഹം എതിര്‍ക്കുന്നത്. ഒരു വിരേന്ദ്രകുമാറോ അതല്ലങ്കില്‍ സിദ്ധാര്‍ഥമേനോനൊ മാത്രമല്ല ഇസ്രായേലിണ്റ്റെ ഈ കൊടുംക്രൂരതയെ വിമര്‍ശിച്ചിട്ടുള്ളത്. ആയിടെ പ്രിണ്റ്റ് മീഡിയയിലും ഇലക്ട്രോണിക മീഡിയയിലും വന്ന വിശകലനങ്ങളും റിപ്പോര്‍ട്ടുകളും ശ്രദ്ധിച്ച ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഇക്കാര്യം.
പ്രശസ്തയായ സാറ റോയ് (Sara Roy) ടെ ലേഖനങ്ങള്‍ ഉദാഹരണമായി പറയാം
പലസ്തീനിലെ ഹമാസ് ഭരണകൂടത്തെ പാകിസ്താനിലെ വസീരിസ്താന്‍ പ്രവിശ്യയിലെ താലിബാന്‍ ഭരണകൂടത്തോടാണു ശ്രീ ഗോപിമണി താരതമ്യം ചെയ്യുന്നത്. നിയമപരമായ ഒരു തെഞ്ഞെടുപ്പിലൂടെ നേടിയ വന്‍വിജയത്തോടെയാണു ഹമാസ് ഗാസയില്‍ അധികാരത്തില്‍ വരുന്നത് തന്നെ. ലോകത്തിലെ എല്ലാ മനുഷ്യസ്നേഹികളും ആവശ്യപെട്ടിട്ടും അതിനൊന്നും വിലകല്‍പിക്കാതെ ആയിരത്തിലധികം പലസ്തീനികളെ കൊന്ന ഇസ്രായേല്‍ നിരോധിത രാസായുധങ്ങളും നിരപരാധികളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചു എന്നത് എല്ലാ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്തതും സ്തിരീകരിക്കപ്പെട്ടതുമായ കാര്യമല്ലേ.
കൊലചെയ്യപ്പെട്ടവരില്‍ ഇരുന്നൂറ്റമ്പതിലധികം (As per U. N Report figure 257) കുട്ടികളുമുള്‍പ്പെടുന്നു എന്നതും എല്ലാമീഡിയയും റിപ്പോര്‍ട്ട് ചെയ്തതാണല്ലോ. ഇരുപത് ഇസ്രയേലികളാണു പത്ത് വര്‍ഷത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപെട്ടതെന്ന് പ്രമുഖ യുദ്ധകാര്യ ലേഖകനും The Independent പത്രത്തിണ്റ്റെ കോളമിസ്റ്റുമായ റോബര്‍ട്ട് ഫിസ്ക്(Robert fisk) എഴുതുന്നു.
അമേരിക്ക ഉള്‍പ്പെടുന്ന രാജ്യങ്ങളുടെ ഏത് നടപടിയേയും നിരാക്ഷേപം പിന്‍താങ്ങുന്ന ഒരു വിഭാഗത്തിണ്റ്റെ പ്രതിനിധിയായേ ശ്രീ ഗോപിമണിയേയും നമുക്ക് കാണാന്‍ കഴിയൂ.നേരത്തെ GATT കരാര്‍ ഉള്‍പ്പെടുന്ന വിഷയത്തിലും തികഞ്ഞ മുതലാളിത്ത കാഴ്ചപ്പാടെടുത്ത് കര്യങ്ങളെ വിശകലനം ചെയ്തിട്ടുള്ള അദ്ദേഹം ഈ കാര്യത്തിലും അമേരിക്കന്‍ നിലപാടെടുത്തതില്‍ അത്ഭുതമില്ല.